SignIn
Kerala Kaumudi Online
Saturday, 24 October 2026 4.56 AM IST

മൂന്നാം അങ്കത്തിൽ വി​ജയം ശ്രീലക്ഷ്മിക്ക്

കൊല്ലം: ബഡ്സ് കലോത്സവത്തി​ൽ ജൂനിയർ പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വയനാട് സ്വദേശി ശ്രീലക്ഷ്മി ബിനീഷ്. വയനാട് തിരുനെല്ലി എടയൂർകുന്നു കുന്നുവിളയിൽ വീട്ടിൽ ബിനീഷിന്റെയും അനിതയുടെയും മകളാണ്. വയനാട് ജില്ലാ ബഡ്‌സ് കലോത്സവത്തിൽ ജൂനിയർ വിഭാഗം കലാതിലകമായിരുന്ന ശ്രീലക്ഷ്മി തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ബഡ്‌സ് പാരഡൈസ് സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിനിയാണ്.

മൂന്നാം തവണയാണ് സംസ്ഥാന ബഡ്‌സ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. ബഡ്‌സ് സ്‌കൂളിൽ വന്നതിനു ശേഷമാണ് ഫിസിയോതെറാപ്പിയിലൂടെ ശ്രീലക്ഷ്മി നന്നായി നടക്കാൻ തുടങ്ങിയത്. സെറിബ്രൽ പാൾസിയാണ് രോഗം. ആദ്യ തവണ നാടോടി നൃത്തത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. നാടോടി നൃത്തത്തിന് പുറമെ ഒപ്പന, സംഘനൃത്തം, നാടൻപാട്ട്, ലളിതഗാനം എന്നീ ഇനങ്ങളിലും ശ്രീലക്ഷ്മി മത്സരിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL