കൊല്ലം: കൊച്ചുവേളിയിൽ നിന്ന് ഷൊർണൂർ ജംഗ്ഷൻ വഴി നിലമ്പൂർ വരെ പോകുന്ന രാജ്യറാണി എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 18 ആക്കണമെന്ന് സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സജീവ് പരിശവിള ആവശ്യപ്പെട്ടു. സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 14 കോച്ചുകൾ മാത്രമുള്ള രാജ്യറാണിയുടെ 2 സ്ലീപ്പർ കുറയ്ക്കുകയും പകരം 2 ജനറൽ കോച്ചുകൾ കൂട്ടുകയും ചെയ്തു. അതേസമയം തെക്കൻ ജില്ലകളിൽ നിന്ന് മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖലയിലേക്കും പാലക്കാട്ടേക്കും സ്ഥിരമായി പോകുന്നവർക്ക് 2 സ്ലീപ്പർ കോച്ചുകൾ കുറച്ചത് യാത്രാദുരിതം വർദ്ധിപ്പിക്കുകയാണ്. അതിനാൽ കൊച്ചുവേളി നിലമ്പൂർ രാജ്യറാണിയുടെ സ്ലീപ്പർ കോച്ചുകൾ ജനറലിനൊപ്പം വർദ്ധിപ്പിച്ച് 18 ആക്കണമെന്ന് സജീവ് പരിശവിള ആവശ്യപ്പെട്ടു. പി.ജെ.ഷൈൻകുമാർ അദ്ധ്യക്ഷനായി. കണ്ണനല്ലൂർ നിസാം, പ്രജീഷ് രാമകൃഷ്ണൻ, സജു ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |