ഏരൂർ : മൈക്രോ വായ്‌പയുടെ തിരിച്ചടവിൽ വീഴ്‌ച്ച വരുത്തിയ സ്‌ത്രീയുടെ ഭർത്താവിനെ കളക്ഷൻ ഏജന്റ് വീട്ടിൽ കയറി തല്ലി. പനച്ചിവിള ഭാഗത്തായിരുന്നു സംഭവം. സ്‌ത്രീകളുടെ ഗ്രൂപ്പുകൾക്ക് നൽകിയ വായ്‌പയുടെ തിരിച്ചടവിൽ ഒരാൾ മുടക്കം വരുത്തിയതിനെ തുടർന്നുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. മുഖത്ത് പരിക്കേറ്റ ഗൃഹനാഥൻ അഞ്ചൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നിയമ നടപടികളിൽ നിന്ന് ഒഴിവാകാൻ കളക്ഷൻ ഏജന്റ് നഷ്‌ട പരിഹാരം നൽകി തടി ഊരി. കിഴക്കൻ മേഖലകളിൽ ബാങ്കുകൾ സ്‌ത്രീകളുടെ ഗ്രൂപ്പുകൾക്ക് വ്യക്തിപരമായ ആവശ്യങ്ങൾക്കും സംരംഭകർക്കും അനുവദിച്ച മൈക്രോ വായ്‌പകളുടെ മറവിലുള്ള ചൂഷണം കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |