SignIn
Kerala Kaumudi Online
Saturday, 24 October 2026 3.52 AM IST

ലൈംഗിക അതിക്രമം :പ്രതിക്ക് എട്ടര വർഷം തടവ്

കരുനാഗപ്പള്ളി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ പ്രതിക്ക് എട്ടര വർഷം തടവും 55,000 രൂപാ പിഴയും ശിക്ഷിച്ചു. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എഫ്. മിനിമോൾ ആണ് ഉത്തരവിട്ടത്. ശക്തികുളങ്ങര, കുരീപ്പുഴ, ചേരിയിൽ കാവള്ളയിൽ വീട്ടിൽ നിന്നും കന്നിമേൽചേരി മങ്കുഴി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മണികണ്ഠൻപിള്ളയെ (51) ആണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കാത്തപക്ഷം അഞ്ചു മാസവും 15 ദിവസവും അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്‌സോ ആക്ടിലെയും പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ശക്തികുളങ്ങര പൊലീസാണ് കേസ് രജിസ്റ്റർചെയ്ത് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 23 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എൻ സി പ്രേംചന്ദ്രൻ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL