SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

മലയാള സിനിമയെ തക‌ർക്കരുത് :മാലാ പാർവ്വതി

dddd
കൊട്ടാരക്കര ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചലച്ചിത്ര സെമിനാറിൽ ചലച്ചിത്ര നടി മാലാ പാർവ്വതി സംസാരിക്കുന്നു

കൊട്ടാരക്കര: ലൈംഗീക ആരോപണങ്ങളുടെ പേരിൽ സിനിമയെ തകർക്കരുതെന്ന് ചലച്ചിത്രതാരം മാലാ പാർവ്വതി അഭിപ്രായപ്പെട്ടു. കൊട്ടാരക്കര ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും മലയാള സിനിമയും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു മാലാ പാർവ്വതി. ലൈംഗിക ആരോപണങ്ങൾ ആണും പെണ്ണും തമ്മിൽ ശത്രുത ഉണ്ടാക്കുവാൻ മാത്രമേ സഹായിക്കൂ. അത് നല്ല സിനിമകളെ ഇല്ലാതാക്കുമെന്നും അവ‌ർ പറഞ്ഞു. കൊട്ടാരക്കര ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ പല്ലിശ്ശേരി വിഷയാവതരണം നടത്തി. ചലച്ചിത്ര നിർമ്മാതാവും ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാനുമായ അഡ്വ.കെ.അനിൽകുമാർ അമ്പലക്കര അദ്ധ്യക്ഷനായി. ചലച്ചിത്ര സംവിധായകൻ ഡോ.ബിജു., ജനറൽ കൺവീനർ സി.മുരളീധരൻപിള്ള, ചലച്ചിത്ര സംവിധായകൻ രഞ്ജിലാൽ,ദാമോദരൻ, ആർ.ശിവകുമാർ, എം.നജീബ്, അശ്വിനി കുമാർ, മാധവ് സുകുമാരൻ, തുളസീധരൻപിള്ള, ജേക്കബ് വർഗീസ് വടക്കടത്ത്,, കെ. മോഹനൻപിള്ള തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഡോ. ബിജുവിനും ചലച്ചിത്രതാരം മാലാ പാർവ്വതിക്കും അഡ്വ.കെ. അനിൽകുമാർ അമ്പലക്കര ഉപഹാരങ്ങൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL