
കൊല്ലം: ആരോഗ്യ വകുപ്പ് നടപ്പാക്കിയ ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗ് (ശൈലി) രണ്ടാംഘട്ടം പകുതി പിന്നിടുമ്പോൾ ജില്ലയിൽ 3.5 ലക്ഷം പേർക്ക് രോഗസദ്ധ്യത ഉള്ളതായി കണ്ടെത്തൽ. ഇതുവരെ 30 വയസിന് മുകളിലുള്ള 8.32 ലക്ഷം പേരുടെ വിവര ശേഖരണമാണ് നടന്നത്.
രോഗസാദ്ധ്യത കണ്ടെത്തിയവരുടെ തുടർ പരിശോധനകൾ പൂർത്തിയാക്കി ആവശ്യമായവർക്ക് തുടർ ചികിത്സ ഉറപ്പാക്കും. രോഗ സാദ്ധ്യത കണ്ടെത്തിയവർ ഓരോ ആഴ്ചയിലും കൃത്യമായി പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് നിർദ്ദേശം.
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സർവേ നടത്തുന്നത്. ജൂലായ് ആരംഭിച്ച സർവേ അടുത്തമാസത്തോടെ പൂർത്തിയാക്കാനാണ് ശ്രമം. സർവേ പുരോഗമിക്കുന്നതോടൊപ്പം തന്നെ ജനകീയ ആരോഗ്യകേന്ദ്ര ടീം അംഗങ്ങൾ സ്ക്രീനിംഗും നടത്തുന്നുണ്ട്. നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായി, 30 വയസിന് മുകളിലുള്ളവരെ സ്‌ക്രീനിംഗ് ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രണ്ടാം ഘട്ടത്തിൽ കുഷ്ഠ രോഗം, കാഴ്ചക്കുറവ്, കേഴ്വിക്കുറവ്, മാനസികാരോഗ്യ പ്രശ്നങ്ങൾ, വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാദ്ധ്യതാ സർവേയും തുടർന്ന് സ്‌ക്രീനിംഗും നടത്തുന്നുണ്ട്.
വീടുകളിലെത്തി കണ്ടെത്തും
ഇ- ഹെൽത്തിന്റെ ശൈലി 2.0 ആപ്പ് വഴി ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി സർവേ
സർവേയോടൊപ്പം ജനകീയാരോഗ്യകേന്ദ്ര ടീം അംഗങ്ങൾ സ്ക്രീനിംഗ് നടത്തും
പ്രാദേശികമായും സംസ്ഥാനതലത്തിലുമുള്ള കണക്ക് ലഭ്യമാകും
ജീവിതശൈലിയിൽ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും രോഗം വരാതെ നോക്കാം
പദ്ധതി ആസൂത്രണത്തിനും ചികിത്സയ്ക്കും സഹായിക്കുന്നു
ഇതുവരെ സർവേ: 832347
കണ്ടെത്തിയ രോഗസദ്ധ്യത: 350878
പ്രമേഹം സ്ഥിരീകരിച്ചത്: 75600
രക്താതിസമ്മർദ്ദം: 126868
പ്രമേഹവും രക്താതിസമ്മർദ്ദവും: 65366
ഓറൽ ക്യാൻസർ സാദ്ധ്യത: 3182
സ്തനാർബുദ സാദ്ധ്യത: 10825
സെർവിക്കൽ ക്യാൻസർ: 3345
ക്ഷയം: 19617
സർവേ പുരോഗമിക്കുകയാണ്. അടുത്തമാസത്തോടെ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.
ഡോ. ദിവ്യ ശശി,
നോഡൽ ഓഫീസർ,
നവകേരള കർമ്മപദ്ധതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |