കൊല്ലം: പുതുവർഷം മുതൽ ആകാശ വിസ്മയ കാഴ്ചകൾ കാണാൻ അവസരമൊരുക്കി കൊല്ലം എസ്.എൻ കോളേജ്. 8, 6 ഇഞ്ച് വലിപ്പമുള്ള ടെലിസ്കോപ്പ് ഉപയോഗിച്ചാണ് കൊല്ലം ബീച്ചിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി സൗകര്യം ഒരുക്കിയത്.
കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റും ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.
ചന്ദ്രൻ ചൊവ്വയുടെ അടുത്തെത്തുന്ന കാഴ്ച ഇന്ന് വൈകിട്ട് 5 മുതൽ കാണാൻ ബീച്ചിൽ അവസരം ഒരുക്കിയിട്ടുണ്ട്. ഫിസിക്സ് ഡിപ്പാർട്ട്മെന്റ് തലവൻ ഡോ. ശങ്കർ, അദ്ധ്യാപകരായ ഡോ. എസ്.പ്രശാന്ത്, ഡോ. എസ്.ശശാങ്കകുമാർ, ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി കോട്ടയം ആർ.ഐ.ടി.യിലെ റിട്ട. അസോ. പ്രൊഫ. പി.എൻ.തങ്കച്ചൻ, ജില്ലാ പ്രസിഡന്റ് എൻ.ടെന്നിസൺ, പി.പി.പ്രശാന്ത് കുമാർ, മാനവ് ജ്യോതി എന്നിവർ നേതൃത്വം നൽകി.
ഇന്ന് ശനിയുടെ വലയങ്ങളെയും ചന്ദ്രനിലെ ഗർത്തങ്ങളെയും വ്യാഴത്തിന്റെ ഗലീലിയോൻ ഉപഗൃഹങ്ങളെയും സൗജന്യമായി കാണാൻ അവസരമുണ്ട്. ഫോൺ: 9746755186, 9037355829.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |