
കൊല്ലം: പരമ്പരാഗത വ്യവസായങ്ങളുടെ തകർച്ചയ്ക്കും തൊഴിലില്ലായ്മക്കും പരിഹാരം കാണാൻ സമഗ്ര പഠനം നടത്തണമെന്ന് യു.ടി.യു.സി സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ദേശീയ പ്രസിഡന്റ് എ.എ.അസീസ് ആവശ്യപ്പെട്ടു. കേരളത്തിലെ തൊഴിലാളി ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കുത്തഴിഞ്ഞെന്നും ലേബർ എൻഫോഴ്മെന്റ് നോക്കുകുത്തിയായെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിലിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.സി.വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. യു.ടി.യു.സി ദേശീയ കമ്മിറ്റി അംഗങ്ങളായ തോമസ് ജോസഫ്, കെ.എസ്.വേണുഗോപാൽ, സജി.ഡി.ആനന്ദ്, പി.പ്രകാശ് ബാബു, കെ.ജയകുമാർ, ഇടവനശേരി സുരേന്ദ്രൻ, മനോജ് മോൻ, എം.എസ്.ഷൗക്കത്ത്, നന്ദകുമാർ, ജി.വേണുഗോപാൽ, സി.എസ്.രമേശൻ, കൃഷ്ണകുമാർ, കെ.ടി.വിമലൻ, ടി.കെ.സുൽഫി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |