
കൊല്ലം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കരുതെന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു. കുടുംബശ്രീ, കെപ്കോൺ, മറ്റ് സ്വകാര്യ കമ്പനികൾ എന്നിവ വഴി സർക്കാർ സ്ഥാപനങ്ങളിൽ നിയമനം നടത്തുന്നതിലൂടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കുകയാണെന്ന് ചിന്നക്കട ബേസ്വേയിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ പറഞ്ഞു.
ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എസ്.വിനോദ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.എസ്.നിധീഷ് സ്വാഗതം പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. ജി.ലാലു, അഡ്വ. ആർ.സജിലാൽ, എ.ഐ.വൈ.എഫ് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം അഡ്വ. വിനീത വിൻസന്റ്, സി.പി.ഐ കൊല്ലം സിറ്റി സെക്രട്ടറി അഡ്വ. എ.ർരാജീവ്, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജേഷ് ചിറ്റൂർ, നോബൽ ബാബു, ജി.എസ്.ശ്രീരശ്മി, എ.ഐ.എസ്.എഫ് ദേശീയ കൗൺസിൽ അംഗം എ.അഥിൻ, ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ്, പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |