SignIn
Kerala Kaumudi Online
Saturday, 24 October 2026 3.52 AM IST

മലയാറ്റൂർ അവാർഡിന് കൃതികൾ ക്ഷണിച്ചു

കൊല്ലം: മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനെട്ടാമത് മലയാറ്റൂർ അവാർഡിനും യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസിനും കൃതികൾ ക്ഷണിച്ചു. 2019 ജനുവരി 1​ന് ശേഷം പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റവും മികച്ച മൗലിക സാഹിത്യകൃതികളാണ് പരിഗണിക്കുന്നത്. മലയാറ്റൂർ അവാർഡ് 25001 രൂപയും ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
നവാഗത എഴുത്തുക്കാർക്കുള്ള മലയാറ്റൂർ പ്രൈസ് 10001 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ്. ഗ്രന്ഥകർത്താക്കൾക്കോ പുസ്തക പ്രസാധകർക്കോ സാഹിത്യാസ്വാദകർക്കോ പുസ്തകങ്ങൾ അയക്കാം. വായനക്കാരുടെ ശുപാർശകളും അവാർഡ് കമ്മിറ്റി പരിഗണിക്കും. മൂന്ന് പ്രതികളും വായനക്കാരുടെ ശുപാർശകളും ഫെബ്രുവരി 10ന് മുമ്പ് കിട്ടത്തക്കവിധം ഡോ. വി.കെ.ജയകുമാർ, ചെയർമാൻ, മലയാറ്റൂർ ട്രസ്റ്റ് ശബരിഗിരി, അഞ്ചൽ പി.ഒ, കൊല്ലം, 691306 എന്ന വിലാസത്തിൽ ലഭിക്കണമെന്ന് മലയാറ്റൂർ ട്രസ്റ്റ് ചെയർമാൻ ഡോ. വി.കെ.ജയകുമാർ, സെക്രട്ടറി അനീഷ്.കെ.അയിലറ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL