SignIn
Kerala Kaumudi Online
Saturday, 24 October 2026 4.56 AM IST

മുമ്പും നഗരം കുലുക്കിയ കൊടും കുറ്റവാളി

എഴുകോൺ: കഴിഞ്ഞ ദിവസം ചവറയിലും എഴുകോണിലും വച്ച് പൊലീസിനെ വെട്ടിച്ചുകടന്ന വിനീത് കൊടും കുറ്റവാളി. നിരവധി കവർച്ചാ കേസുകളിലും ആക്രമണങ്ങളിലും പ്രതിയാണ് ഇയാൾ.

പൊലീസ് കസ്റ്റഡിയിൽ നിന്നും ജയിലിൽ നിന്നും മുങ്ങുന്നതിൽ വിരുതനാണ്. 2021 ജനുവരിയിൽ സമാന രീതിയിൽ കൊല്ലം കടപ്പാക്കടയിൽ വച്ച് പൊലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. അന്ന് കടപ്പാക്കട നിവാസികൾ എല്ലാ വീടുകളിലും ലൈറ്റ് തെളിച്ച് നടത്തിയ ജനകീയ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്.

കൊവിഡ് കാലത്ത് മോഷണത്തിനും കത്തി കാട്ടി പണം കവർന്നതിനും കൊച്ചി പനങ്ങാട് പൊലീസിന്റെ പിടിയിലായ വിനീത് പെരുമ്പാവൂരിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടു. പ്രഭാത സവാരിക്കിടെ സി.പി.എം വൈറ്റില ഏരിയ കമ്മിറ്റി അംഗം എ.എൻ.സന്തോഷിനെ ആക്രമിച്ച കേസിലും പ്രതിയാണ്. തൃക്കാക്കര, പാലാരിവട്ടം, നെടുമുടി, പനങ്ങാട്, പുളിക്കീഴ്, കോയിപ്പുറം, കരുനാഗപ്പള്ളി, കൊല്ലം ഈസ്റ്റ്, മാവേലിക്കര, കടവന്ത്ര, കളമശേരി, തിരുവല്ല, കോയിപ്ര തുടങ്ങി നിരവധി സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ ഇയാൾ പ്രതിയാണ്.

വഴിയാത്രക്കാരെ കത്തി കാട്ടി കവർച്ച ചെയ്യുന്ന സംഘത്തിലും കഞ്ചാവ് കടത്ത് സംഘങ്ങളിലും ഇയാൾ അംഗമാണ്. ആരെയും ക്രൂരമായി ആക്രമിക്കുന്ന പ്രതി പൊലീസ് പിടിയിലായാൽ അവശനായി അഭിനയിക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം എഴുകോണിൽ പിടികൂടിയ ഇയാൾ സഞ്ചരിച്ച ബൈക്കിൽ നിന്ന് നീളമുള്ള പിടിയോടുകൂടിയ അരിവാൾ വാക്കത്തി കണ്ടെടുത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL