
കൊല്ലം: ദിവസേനെ നൂറുകണക്കിന് വാഹനങ്ങളും ആളുകളും സഞ്ചരിക്കുന്ന തേവള്ളി പാലത്തിന്റെ നിലനിൽപ്പിന് ഭീഷണിയായി ഇരുവശങ്ങളിലും ആൽമരങ്ങൾ വളരുന്നു. പാലത്തിന്റെ വശങ്ങളിൽ ഏഴിടത്തായിട്ടാണ് മരങ്ങൾ വളരുന്നത്. വേനൽ തുടങ്ങിയിട്ടും മരങ്ങൾ വളർന്ന് പാലത്തിന് മുകൾഭാഗം വരെ എത്തി.
അടുത്തിടെ പാലത്തിന്റെ കൈവരികൾ ചായം പൂശി മനോഹരമാക്കുകയും പുതിയ തൂണുകളുമായി 25 തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും ചെയ്തെങ്കിലും ആൽമരം നീക്കം ചെയ്യാൻ ഒരുനടപടിയും സ്വീകരിച്ചില്ല. മുൻകാലങ്ങളിൽ വളർന്നുപൊങ്ങുന്ന പാലത്തിലെ ആൽമരങ്ങൾ നീക്കം ചെയ്തിരുന്നു. മരങ്ങൾ കൂടുതൽ വളർന്നാൽ വേരുകൾ ആഴത്തിൽ തുളച്ചുകയറി 57 വർഷം പഴക്കമുള്ള പാലം തകർച്ചയിലേക്ക് പോകുമെന്നാണ് നാട്ടുകാരുടെ ഭയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |