SignIn
Kerala Kaumudi Online
Saturday, 24 October 2026 4.56 AM IST

കേ​ര​ള​ ശാ​സ്​ത്ര​സാ​ഹി​ത്യ ​പ​രി​ഷ​ത്ത് സ്വാ​ഗ​ത​സം​ഘം

തൊ​ടി​യൂർ: കേ​ര​ള​ ശാ​സ്​ത്ര​സാ​ഹി​ത്യ ​പ​രി​ഷ​ത്ത് 20 മു​തൽ ഫെ​ബ്രു​വ​രി 11വ​രെ​ സം​സ്ഥാ​ന ത​ല​ത്തിൽ ന​ട​ത്തു​ന്ന ക​ലാ​ജാ​ഥ​യാ​യ 'നാ​ട​ക​യാ​ത്ര​യ്​ക്ക് ' ഫെ​ബ്രു​വ​രി 1​ന് പ​കൽ 3​ന് തൊ​ടി​യൂർ കാ​ര്യാ​ടി ജം​ഗ്​ഷ​നിൽ ​സ്വീ​ക​ര​ണം ​നൽ​കും. യൂ​ണി​റ്റ്​പ്ര​സി​ഡന്റ്​ ശ്രീ​ജ​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യിൽ ചേർ​ന്ന സ്വാ​ഗ​ത സം​ഘം രൂ​പീകരണ യോ​ഗം പ​രി​ഷ​ത്ത് ജി​ല്ലാ​വൈ​സ്​പ്ര​സി​ഡന്റ് ഡോ.എ​സ്.പ​ദ്​മ​കു​മാർ ഉദ്​ഘാ​ട​നം​ചെ​യ്​തു. മേ​ഖ​ലാ​സെ​ക്ര​ട്ട​റി കെ.ജി.ബാ​ല​ച​ന്ദ്രൻ, ജി.സു​നിൽ​കു​മാർ എ​ന്നി​വർ ​പ​രി​പാ​ടി​കൾ വി​ശ​ദീ​ക​രി​ച്ചു. ഓ​ച്ചി​റ​ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യർ​മാൻ ടി.രാ​ജീ​വ്​, എ.കെ.ല​ളി​താം​ബി​ക, ആർ.രാ​ജേ​ന്ദ്രൻ, വി.ക​ല, സി.നാ​ണു, മൈ​ക്കിൾ എ​ന്നി​വർ ​സം​സാ​രി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​ കെ. ജ​യ​കു​മാർ​ സ്വാ​ഗ​ത​വും ബി​ന്ദു ന​ന്ദി​യും. ടി.രാ​ജീ​വ്​ (ചെ​യർ​മാൻ), കെ. ജ​യ​കു​മാർ (​കൺ​വീ​നർ)
എ​ന്നി​വ​രുൾ​പ്പെ​ട്ട 51അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീക​രി​ച്ചു. എം.ടി.വാ​സു​ദേ​വൻ​നാ​യർ, പി. ജ​യ​ച​ന്ദ്രൻ, പ​രി​ഷ​ത്ത്‌​നിർ​വാ​ഹ​ക​സ​മി​തി​അം​ഗം ശി​വ​രാ​മ​പി​ള്ള​ എ​ന്നി​വ​രു​ടെ​ വേർ​പാ​ടിൽ യോ​ഗം അ​നു​ശോ​ചി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL