
പോരുവഴി: സ്വതന്ത്ര ടാക്സി തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷ ബോധവത്കരണ റാലിക്ക് ശാസ്താംകോട്ടയിൽ സ്വീകരണം നൽകി. ഞങ്ങളാണ് ടാക്സി, എന്ന സന്ദേശം ഉയർത്തിയാണ് കൊല്ലം ജില്ലയിലെ എല്ലാ ജംഗ്ഷനുകളിലും ബോധവത്കരണ റാലി സംഘടിപ്പിച്ചിട്ടുള്ളത്. യാത്രക്കാർക്ക് സുരക്ഷയില്ലാത്ത സ്വകാര്യ കള്ള ടാക്സികൾ നിരോധിക്കുക, ഉദ്യോഗസ്ഥ പരിശോധന കർശനമാക്കുക, യാത്രാ ആവശ്യങ്ങൾക്ക് മഞ്ഞ പ്രതലത്തിൽ കറുപ്പ് അക്കങ്ങൾ അടയാളപ്പെടുത്തിയ വാഹനങ്ങൾ ഉപയോഗിക്കുക, പൊതു യാത്ര സംവിധാനം ഉപയോഗപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ബോധവത്കരണ റാലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലാ സെക്രട്ടറി അനീഷ് മുരുകൻ അദ്ധ്യക്ഷനായി. ശാസ്താംകോട്ട പൊലീസ് അഡിഷണൽ സബ് ഇൻസ്പെക്ടർ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ, റഹീം, കബീർ കുട്ടി, അരുൺ, രവി, തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |