SignIn
Kerala Kaumudi Online
Saturday, 24 October 2026 2.47 AM IST

കാട്ടാനാക്കൂട്ടം കൃഷി നശിപ്പിച്ചു

ccc
ചോഴിയക്കോട് മിൽപ്പാലം സ്വദേശി ജോണിയുടെ കൃഷി ആനക്കൂട്ടം നശിപ്പിച്ച നിലയിൽ

ചോഴിയക്കോട് : മിൽപ്പാലം ബിജു ഭവനിൽ രമാദേവിയുടെ പുരയിടത്തിൽ മിൽപ്പാലം സ്വദേശി ജോണി പാട്ട കാലാവധിക്ക് നടത്തിയ കൃഷി കഴിഞ്ഞ ദിവസം കാട്ടാനാക്കൂട്ടം നശിപ്പിച്ചു. 100 ഓളം വാഴയും റബർ തൈകളും, ഇട കൃഷികളും ഉൾപ്പെടെ നശിപ്പിച്ചു. സോളാർ വേലിയും തകർത്തുകൊണ്ടാണ് ആനക്കൂട്ടം കൃഷിയിടത്തിൽ ഇറങ്ങിയത്. ഈ സമയം ജോണി ഷെഡിൽ കിടന്നുറങ്ങുകയായിരുന്നു. ആനയുടെ വിളി കേട്ടാണ് ഉണർന്നത് . നോക്കുമ്പോൾ പുരയിടം മൊത്തം ആനക്കൂട്ടം. ഒരു വിധം രക്ഷപ്പെട്ട് മറ്റുള്ളവരെ വിവരം അറിയിച്ചു. ഏകദേശം 20000 രൂപയുടെ നഷ്ടം ജോണിക്ക് ഉണ്ടായി. സുഖമില്ലാത്ത ഭാര്യയുടെ സ്വർണം ഉൾപ്പെടെ പണയം വെച്ചുണ്ടായാക്കിയ കൃഷിത്തോട്ടം ആണ് ആനക്കൂട്ടം ഇല്ലാതാക്കിയത്. പ്രദേശത്ത് ആന കിടങ്ങുകൾ എടുക്കാൻ വനപാലകർ ശ്രമങ്ങൾ ആരംഭിച്ചതായി കുളത്തുപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ രാജേന്ദ്രൻ, എസ്.എഫ്.ഒ അജിത്തുകുമാർ തുടങ്ങിയവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL