കൊല്ലം: ജയിലിൽ നിന്ന് കോടതിയിൽ എത്തിച്ച പ്രതികൾ ബീഡി ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് കൊല്ലം സി.ജെ.എം കോടതിയിൽ എത്തിച്ച പ്ലാക്കാട് കുതിരപ്പന്തിയിൽ ഗോകുൽ(29), തിരുവനന്തപുരം പാങ്ങോട് പള്ളിമുക്ക് ചരുവിള പുത്തൻവീട്ടിൽ റഹിം(39) എന്നിവരാണ് പ്രശ്നം സൃഷ്ടിച്ചത്.
മോഷണക്കേസിൽ പിടിയിലായ ഇവരെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചതായിരുന്നു. സി.ജെ.എം കോടതി ജഡ്ജിയുടെ നിർദ്ദേശ പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്ത് കൊല്ലം വെസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും ബഹളം വച്ചു. ഇതോടെ കൃത്യനിർവഹണം നടത്തിയതിനും കോടതിവളപ്പിൽ ബഹളം വച്ചതിനും പ്രത്യേകം കേസുകളെടുത്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |