SignIn
Kerala Kaumudi Online
Saturday, 24 October 2026 3.52 AM IST

എല്ലാത്തരം ഗർഭാവസ്ഥയിലും ജാഗ്രതവേണം

കൊല്ലം: സാധാരണ പ്രസവത്തിനുള്ള സാദ്ധ്യതയ്ക്ക് പുറമേ സങ്കീർണതകൾ നിറഞ്ഞ ഹൈറിസ്ക് പ്രഗ്നൻസി, ബാഡ് ഒബസ്ട്രടിക് ഹിസ്റ്ററി അടക്കമുള്ള എല്ലാ ഗർഭധാരണ അവസ്ഥകളിലും പ്രത്യേക ജാഗ്രത വേണമെന്ന് കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ.ആർ.തങ്കമണി പറഞ്ഞു.

സങ്കീർണതകളില്ലാത്ത സാധാരണ പ്രസവത്തിന് അത്യാധുനിക ലേബർ റൂം അടക്കമുള്ള സംവിധാനങ്ങൾ ശങ്കേഴ്സിലുണ്ട്. നോർമൽ വജൈനൽ ഡെലിവറി വേദനരഹിതമാക്കാം. ഇതിന് പുറമേ ഇൻസ്ട്രമെന്റൽ ഡെലിവറിക്കുള്ള സൗകര്യങ്ങളുമുണ്ട്.

പ്രഗ്നൻസി വിത്ത് ഡയബറ്റിക്സ്, ഗർഭകാല രക്താതിസമ്മർദ്ദം, ഭ്രൂണ വളർച്ചയില്ലായ്മ, ഗർഭകാല രക്തസ്രാവം, ഗർഭകാല ഹൃദ്രോഗങ്ങൾ, ഗർഭകാല അപസ്മാരം, മൾട്ടിപ്പിൾ പ്രഗ്നൻസി, ഗർഭപാത്രത്തിൽ വെള്ളക്കൂടുതലും വെള്ളക്കുറവും, ഗർഭകാലത്തെ അണ്ഡാശയമുഴകൾ തുടങ്ങിയ അവസ്ഥകളെയാണ് ഹൈറിസ്ക് പ്രഗ്നൻസി എന്ന് പറയുന്നത്. നേരത്തെ രണ്ടിൽ കൂടുതൽ അബോർഷനുകൾ, വൈകല്യങ്ങളുള്ള കുട്ടികൾ നേരത്തെ പിറന്നവർ, ഗ‌ർഭപാത്രത്തിൽ കിടന്ന് കുഞ്ഞ് നേരത്തെ മരിച്ചിട്ടുള്ളവർ എന്നിവരെയാണ് ബാഡ് ഒബസ്ട്രടിക് ഹിസ്റ്ററി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. ഈ രണ്ട് വിഭാഗക്കാർക്കും പ്രത്യേക പരിചരണവും ശ്രദ്ധയും അനിവാര്യമാണ്. ഈ വിഭാഗക്കാർക്ക് കുഞ്ഞിന്റെ വളർച്ച പൂർത്തിയാകുന്ന സമയം വരെ ചിലപ്പോൾ കാത്തിരിക്കാനാകില്ല. അമ്മയുടെ സുരക്ഷയ്ക്കായി പ്രീ ടേം ഡെലിവറി നടത്തേണ്ടി വരും. ഇങ്ങനെ നേരത്തെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പരിചരണത്തിനായി നിയോനറ്റോളജിസ്റ്റിന്റെ സേവനമുണ്ട്.

ഗർഭപാത്രത്തിന് പുറത്തുള്ള ഗർഭം, മുന്തിരിക്കുല ഗർഭം, ബ്ലീഡിംഗ്, ഗർഭപാത്രം നേരത്തെ വികസിക്കുക എന്നീ അവസ്ഥകളെ നേരിടാൻ വിപുലമായ ഇന്റർവെൻഷൻ സംവിധാനങ്ങളുമുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കുമായി

മെഡിക്കൽ ക്യാമ്പ് 31 വരെ

കേരളകൗമുദിയുടെയും കൊല്ലം ശങ്കേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശങ്കേഴ്സിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള മെഗാ മെഡിക്കൽ ക്യാമ്പ് 31 വരെ നടക്കും. ആശുപത്രിയിലെ പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗങ്ങളിലെയും ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിലെയും വിഗദ്ധ ഡോക്ടർമാർ നേതൃത്വം നൽകും.

ചികിത്സാ പദ്ധതികൾ പ്രയോജനപ്പെടുത്താം

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പി.എം.ജെ.വൈ, കാരുണ്യ, മെഡിസെപ്പ് പദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇ.എസ്.ഐ, വി.എസ്.എസ്.സി, കെ.എം.എം.എൽ, ഇന്ത്യൻ റെയിൽവേ എന്നീ സ്ഥാപനങ്ങളുടെ മെഡിക്കൽ ഇൻഷ്വറൻസ് ഉള്ളവർക്കും ക്യാമ്പ് പ്രയോജനപ്പെടുത്താം. ഇതിന് പുറമേ 26 കമ്പനികളുടെ ഇൻഷ്വറൻസ് സൗകര്യവും ലഭ്യമാണ്.

ഇളവുകൾ

 കൺസൾട്ടേഷൻ ഫീസ് സൗജന്യം

 വിവിധ ലാബ് പരിശോധനകൾക്ക് 25% ഇളവ്

 ശസ്ത്രക്രിയകൾക്ക് 20 ശതമാനം ഇളവ്

വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 0474 2756000, 9946105555

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL