SignIn
Kerala Kaumudi Online
Saturday, 24 October 2026 4.56 AM IST

പെരുമൺ- പേഴുംതുരുത്ത് പാലം: നിർമ്മാണം നിറുത്തിവയ്ക്കാൻ ഒരുങ്ങി കരാർ കമ്പനി

palam

കൊല്ലം: ഇതുവരെ പൂർത്തിയാക്കിയ പ്രവൃത്തികൾക്കുള്ള കരാർ തുക ലഭിക്കാത്തതിനാൽ പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണം കരാർ കമ്പനി വീണ്ടും നിറുത്തിവയ്ക്കാനൊരുങ്ങുന്നു. ആറ് കോടി രൂപയാണ് കമ്പനിക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നും കരാർ കമ്പനി അധികൃതർ പറയുന്നു.

ഡിസൈൻ സംബന്ധിച്ചുള്ള തർക്കം കാരണം നേരത്തെ മാസങ്ങളോളം നിർമ്മാണം മുടങ്ങിക്കിടന്നിരുന്നു. പിന്നീട് കരാർ പുതുക്കി നൽകാഞ്ഞതിന്റെ പേരിൽ നിർമ്മാണം സാവധാനത്തിലാക്കിയിരുന്നു. കരാർ പുതുക്കിയതോടെ കഴിഞ്ഞ ഒക്ടോബർ മുതൽ വേഗത്തിൽ മുന്നോട്ട് നീങ്ങിയ പ്രവൃത്തിയാണ് ഇപ്പോൾ നിറുത്താനൊരുങ്ങുന്നത്. കരാർ പുതുക്കി നൽകുമ്പോൾ കുടിശ്ശിക തുക കൂടി നൽകണമെന്ന് കരാർ കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വൈകാതെ നൽകാമെന്ന അധികൃതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വേഗത്തിൽ നിർമ്മാണം നടത്തിയത്. എന്നാൽ നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി പലകാരണങ്ങൾ പറഞ്ഞ് കരാർ തുക വെട്ടിക്കുറയ്ക്കാനുള്ള ശ്രമം നടത്തുന്നുവെന്നും പരാതിയുണ്ട്.

ഇനിയും വേണം രണ്ടുവർഷം

 പാലത്തിന്റെ മദ്ധ്യഭാഗത്തെ മൂന്ന് സ്പാനുകൾ തൂക്കി നിറുത്താനുള്ള പൈലോണുകളുടെ അവസാനഘട്ട കോൺക്രീറ്റ് ഇന്നലെ പൂർത്തിയായി

 പൈലോണുകളിൽ റോപ്പ് ഉപയോഗിച്ച് തൂക്കി നിറുത്തുന്ന സ്പാനുകളുടെ നിർമ്മാണമാണ് ബാക്കിയുള്ളത്

 മദ്ധ്യഭാഗത്ത് 70 മീറ്റർ നീളത്തിലും വശങ്ങളിൽ 42 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളാണ് നിർമ്മിക്കേണ്ടത്

 മൂന്ന് മീറ്റർ നീളത്തിൽ മാത്രമാണ് സ്പാനുകളുടെ കോൺക്രീറ്റ്

 ഓരോ മൂന്ന് മീറ്ററും ഉണങ്ങിയ ശേഷമേ ചേർന്നുള്ള അടുത്ത മൂന്ന് മീറ്റർ നിർമ്മിക്കൂ

ഒരു ഗാന്ററി ക്രെയിനും ഷട്ടറും മാത്രം ഉപയോഗിച്ചാൽ സ്ലാബുകൾ പൂർത്തിയാകാൻ രണ്ട് വർഷമെടുക്കും

 രണ്ട് സെറ്റ് ഗാന്ററി ക്രെയിനും ഷട്ടറും എത്തിച്ചാൽ രണ്ട് വശത്ത് മുന്ന് മീറ്റർ വീതം നിർമ്മിച്ച് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാം

 ഒരു ഗാന്ററി ക്രെയിനും ഷട്ടറും വാങ്ങാൻ രണ്ടരക്കോടി വേണം

നിലവിലെ കുടിശ്ശിക തുക ലഭിക്കാതെ ഒരു സെറ്റ് ഗാന്ററി ക്രെയിനും ഷട്ടറും പോലും വാങ്ങാൻ കഴിയില്ല.

കരാർ കമ്പനി അധികൃത‌ർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL