SignIn
Kerala Kaumudi Online
Thursday, 22 October 2026 11.25 PM IST

സ്ത്രീധന പീഡനം: മുൻ‌കൂർ ജാമ്യാപേക്ഷയിൽ 7ന് വിധി പറയും

കൊല്ലം: എസ്.ഐർയും വനിത എസ്.ഐയും പ്രതികളായ സ്ത്രീധന പീഡന കേസിലെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി 7ന് വിധി പറയും. സസ്പെൻഷനിലായ മുൻ വർക്കല എസ്.ഐ എസ്.അഭിഷേക്, പത്തനംതിട്ട വനിത സെൽ എസ്.ഐ ഐ.വി.ആശ എന്നിവർ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഇന്നലെ വിശദമായി വാദം കേട്ട ജസ്റ്റിസ്‌ പി.വി.കുഞ്ഞികൃഷ്ണനാണ് വിധി പറയാൻ 7 ലേക്ക് മാറ്റിയത്.

എസ്.ഐമാർ പ്രത്യേകം നൽകിയ അപേക്ഷകൾ വ്യതസ്ത ദിവസങ്ങളിലേക്ക് പോസ്റ്റ്‌ ചെയ്തെങ്കിലും കേസിന്റെ സമാനത കണക്കിലെടുത്ത് ഇന്നലെ ഒന്നിച്ച് പരിഗണിക്കുകയായിരുന്നു. അഭിഷേകിന്റെ ഭാര്യയാണ് വാദി.അഭിഷേക് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആശ ഇരുവരുടെയും കുടുംബ ബന്ധം തകർക്കാൻ ശ്രമിച്ചെന്നും മർദ്ദിക്കുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പ്രഥമദൃഷ്ട്യാ തെളിവുള്ള കേസാണെന്ന നിരീക്ഷണത്തിൽ കൊല്ലം ജില്ലാ കോടതി അഭിഷേകിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL