SignIn
Kerala Kaumudi Online
Thursday, 22 October 2026 11.25 PM IST

ഒരു കുടുംബത്തിലെ മൂന്നുപേർക്ക് വെട്ടേറ്റു

കൊല്ലം: ശക്തികുളങ്ങരയിൽ കുടുംബവഴക്കിനിടെ ബന്ധുക്കളായ മൂന്നുപേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര വാറൂർക്കാവ് ക്ഷേത്രത്തിന് സമീപം അവിത്തറ പടിഞ്ഞാറ്റതിൽ രമണി (65), രമണിയുടെ സഹോദരി സുഹാസിനി (52), സുഹാസിനിയുടെ മകൻ സൂരജ് (32) എന്നിവർക്കാണ് വെട്ടേറ്റ്.

വാക്കത്തിക്ക് വെട്ടിപ്പരിക്കേൽപ്പിച്ച രമണിയുടെ ഭർത്താവ് അപ്പുക്കുട്ടൻ പിള്ളയെ (74) ശക്തികുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. ശക്തികുളങ്ങരയിലെ വീട്ടിൽ അപ്പുക്കുട്ടൻപിള്ളയും രമണിയും മാത്രമാണ് താമസിച്ചിരുന്നത്. ഏതാനും മാസം മുമ്പ് രമണി ഭർത്താവുമായി വഴക്കിട്ട് മകളുടെ ചാത്തന്നൂരിലെ വീട്ടിലേക്ക് പോയി. ഇന്നലെ രാവിലെ മടങ്ങിയെത്തിന് പിന്നാലെ ഉണ്ടായ തർക്കമാണ് ആക്രമത്തിലേക്ക് നീങ്ങിയത്. വേട്ടേറ്റ രമണിയുടെ നിലവിളി കേട്ട് ഓടിയെത്തി തടയാൻ ശ്രമിക്കുന്നതിനിടെയാണ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സുഹാസിനിക്കും സൂരജിനും വെട്ടേറ്റത്. നാട്ടുകാർ മൂവരെയും ആശുപത്രിയിൽ എത്തിച്ചു. അപ്പുക്കുട്ടൻപിള്ളയെ പൊലീസ് എത്തിയാണ് കീഴ്പ്പെടുത്തിയത്.

തലയിൽ മൂന്ന് വെട്ടേറ്റ രമണി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. തലയ്ക്ക് വെട്ടേറ്റ സുഹാസിനിയും കൈയിലും ന‌െഞ്ചത്തും വെട്ടേറ്റ സൂരജും കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അപ്പുക്കുട്ടൻപിള്ള മദ്യലഹരിയിലായിരുന്നുവെന്ന് ശക്തികുളങ്ങര പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL