
കൊല്ലം: പതിനഞ്ചാമത് വേൾഡ് ബോഡി ബിൽഡിംഗ് ആൻഡ് ഫിസിക്ക് സ്പോർട്സ് ചാമ്പ്യൻ ഷിപ്പിൽ മിസ്റ്റർ വേൾഡ് പട്ടവും ഗോൾഡ് മെഡലും നേടിയ കൊല്ലം സ്വദേശി അയ്യപ്പൻ പിള്ള സുരേഷ് കുമാറിനെയും കൊല്ലം ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ മിസ്റ്റർ ആൻഡ് മിസ്സിസ് സബ് ജൂനിയർ വിഭാഗത്തിൽ മിസ്റ്റർ വേൾഡ് നേടിയ കെവിൻ കെന്നത്ത് ഗോമസിനെയും ക്വയിലോൺ ഫുട്ബാൾ അക്കാഡമിയുടെ നേതൃത്വത്തിൽ മെമന്റോയും പൊന്നാടയും അണിയിച്ച് അനുമോദിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. കെ.രാമഭദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്വയിലോൺ ഫുട്ബാൾ അക്കാഡമി ചെയർമാനും മുൻ ഇന്ത്യൻ ഫുട്ബാൾ താരവുമായ സിയാദ് ലത്തീഫ് അദ്ധ്യക്ഷനായി. പരിശീലകൻ തങ്കച്ചൻ,
ചൈൽഡ് പ്രൊട്ടക്ട് ടീം കേരള സംസ്ഥാന പ്രസിഡന്റും ക്വയിലോൺ ഫുട്ബാൾ അക്കാഡമി മീഡിയ ചീഫുമായ ഷിബു റാവുത്തർ, ക്യു.എഫ്.എ ജോ. സെക്രട്ടറി ഫിർദൗസ്, കൊട്ടിയം റോട്ടറി ക്ലബ് സെക്രട്ടറി രാജൻ കായിനോസ്, ഫിലിം ഡയറക്ടറും ഫുട്ബാൾ താരവുമായ കൊല്ലം സുൽഫി, എക്സി. അംഗങ്ങളായ ഗോപകുമാർ, ഹഷീർ, ഷാജി, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.മണി, മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി കെന്നത്ത് ഗോമസ്, ബിന്ദു ഗോമസ്, സാമൂഹ്യ പ്രവർത്തക ഗ്രേസി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |