കൊല്ലം: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ തിരുവനന്തപുരം വിതുര കോട്ടയ്ക്കകം ആനപ്പാറ വെടിവെച്ച പാറ തൊട്ടരികത്ത് വീട്ടിൽ കെ.കെ. സിജിയെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. 2011ൽ ആയിരുന്നു സംഭവം. തിരുവനന്തപുരം ആനപ്പാറ വെടിവച്ച് പാറ തൊട്ടരികത്ത് വീട്ടിൽ ലളിത, മകൾ മോളി (27) എന്നിവർ താമസിക്കുന്ന വീടും 2 സെന്റ് സ്ഥലവും സിജിയുടെ പേരിൽ എഴുതി നൽകാത്തതിലുള്ള വിരോധത്തിൽ മോളിയെ ബന്ധുക്കളുടെ മുന്നിൽ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മോളി മരിച്ചു. പാരിപ്പള്ളി ബി. ശ്യാം സുധ, മയ്യനാട് നിഖിൽ എസ്. ബാബു എന്നിവർ പ്രതിക്ക് വേണ്ടി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |