
കൊല്ലം: ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് എൻ.എസ് ആശുപത്രിയുടെ നേതൃത്വത്തിൽ മയ്യനാട് റീജിയണൽ കോ ഓപ്പറേറ്റീവ് ബാങ്കും മയ്യനാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി സൗജന്യ ക്യാൻസർ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തി. മയ്യനാട് റീജിയണൽ കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന ക്യാമ്പ് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ അദ്ധ്യക്ഷയായി. ബാങ്ക് പ്രസിഡന്റ് എ. മാധവൻപിള്ള സ്വാഗതവും സെക്രട്ടറി ഇൻചാർജ്ജ് സുമാ ഭായി നന്ദിയും പറഞ്ഞു. എൻ.എസ് ആശുപത്രി സെക്രട്ടറി പി. ഷിബു, ബാങ്ക് ഭരണസമിതി അംഗങ്ങളായ ചന്ദ്രബാബു, ബാലചന്ദ്രൻ, മയ്യനാട് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ട്രീസ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഓങ്കോളജി വിഭാഗം ഡോക്ടർമാരായ അജയ് ശശിധർ, ടീനാ രാജൻ, നിതിൻ രാജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഇന്നും നാളെയും ജീവനക്കാർക്കും 7, 8 ദിവസങ്ങളിൽ പൊതുജനങ്ങൾക്കും സൗജന്യ ക്യാൻസർ സ്‌ക്രീനിംഗ് ക്യാമ്പ്
ആശുപത്രി അങ്കണത്തിൽ നടക്കും.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |