SignIn
Kerala Kaumudi Online
Saturday, 24 October 2026 3.52 AM IST

കടൽ മണൽ ഖനനത്തിനെതിരെ മത്സ്യബന്ധ മേഖലയിൽ 27ന് ഹർത്താൽ

കൊല്ലം: കടൽ മണൽ ഖനനത്തിനെതിരെ 27ന് സംസ്ഥാന വ്യാപകമായി മത്സ്യബന്ധ മേഖലയിൽ ഹർത്താൽ ആചരിക്കാൻ ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗം തീരുമാനിച്ചു. കൊല്ലം തുറമുഖത്തിന് മുന്നിൽ 17ന് വൈകിട്ട് 4ന് സംസ്ഥാന സമര പ്രഖ്യാപനം സംഘടിപ്പിക്കും. മാർച്ച് 12ന് കേരളത്തിലെ എല്ലാ എം.പിമാരെയും പങ്കെടുപ്പിച്ച് സംസ്ഥാന ഫിഷറീസ് കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് നടത്തും.

നീണ്ടകര ഇടവക വികാരി ഫാ. റോൾഡൻ ജേക്കബ് അദ്ധ്യക്ഷനായി. മുൻ എം.പി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂണിയൻ നേതാക്കളായ വി.കെ.അനിരുദ്ധൻ, ബേയിസിൽലാൽ, ഡി.പ്രസാദ്, രാജീവൻ, സംഗീത, യേശുദാസൻ, എ.സി.ജോസ്, ജി.ശാന്തകുമാർ, എൻ.ടാഗോർ, ബി.വിനോദ്, ഭാർഗവൻ ചവറ, വിനോദ്, അഡ്വ. ജി.ശശീന്ദ്രൻ, രാജു, പ്രിയ കുമാർലെറ്റർ കാർഡോസ്, ജാക്സൺ നീണ്ടകര, ആംബ്രോസ്, സാംസൺ ജോണി, മിൽട്ടൻ വാടി, യേശുദാസൻ, ജെ.മൽപ്പാൻ ജെയിംസ്, ഷാനവാസ്, തോംസൺ, ആൻറണി ഏണസ്റ്റ്, ബോട്ട് ഓപ്പറേറ്റേഴ്സ് പീറ്റർ മത്യാസ്, അൽഫോൺസ് മത്യാസ്, സ്കന്ദദാസ്, സജിൻ ബാബു, രാജൻ പത്രോസ് ,അനിൽ, അഡ്വ. നെറ്റോ, വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL