ചവറ: മുന്നണി ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം ഒഴിയാത്തതിനെ തുടർന്ന് തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധുവിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ചവറ ബി.ഡി.ഒ പ്രേം ശങ്കറിനാണ് നോട്ടീസ് നൽകിയത്.എറേ നാളായി യു.ഡി.എഫ് പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സ്ഥാനം ഒഴിയാത്തതിനെ തുടർന്ന് പഞ്ചായത്തിൽ തർക്കങ്ങൾ പതിവായിരുന്നു.യു.ഡി.എഫ് 13, എൽ.ഡി.എഫ് 9, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.13 അംഗങ്ങൾ ഉള്ള യു.ഡി.എഫിൽ നിന്ന് 11 പേർ അവിശ്വാസത്തെ അനുകൂലിച്ച് പ്രമേയത്തിൽ ഒപ്പിട്ടതായായും പ്രസിഡന്റും മറ്റൊരു യു.ഡി.എഫ് അംഗവും വിട്ട് നിന്നു. ഇതോടെ അവിശ്വാസത്തെ അനുകൂലിക്കുന്ന യു.ഡി.എഫ് അംഗങ്ങളുടെ എണ്ണം 11 ആയി.
15 ദിവസത്തിനകം അവിശ്വസ പ്രമേയം ചർച്ചയ്ക്ക് എടുക്കണമെന്നാണ് നിയമം. അവിശ്വാസം ചർച്ചക്ക് വന്നാൽ 9 അംഗങ്ങളുള്ള എൽ.ഡി.എഫ് അവിശ്വാസത്തെ എതിർത്തേക്കാം. യു.ഡി.എഫിലെ പ്രസിഡന്റ് ഉൾപ്പെടെയുള്ള രണ്ട് അംഗങ്ങളുടെ പിന്തുണയും എൽ.ഡി.എഫിന് ലഭിക്കും. അങ്ങനെ വന്നാൽ സ്വതന്ത്രനായ അനസ് നാത്തയ്യത്തിന്റെ നിലപാട് നിർണായകമാകും. 21 ന് അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കാനാണ് സാദ്ധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |