SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

സ്ത്രീധന പീഡനകേസ്: പ്രതിയെ വെറുതെവിട്ടു

പോരുവഴി: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തുവെന്നാരോപിച്ച് കിഴക്കേക്കല്ലട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ ടി.ബിനുകുമാർ ചാർജ്ജ് ചെയ്‌ത കേസിലെ പ്രതി ഇളമ്പള്ളൂർ വില്ലേജിൽ കുണ്ടറ റെയിൽവേ കോളനി പുതുവേൽ വീട്ടിൽ ടൈറ്റസിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. ശാസ്‌താം കോട്ട മുൻസിഫ് -മജിസ്ട്രേട്ട് ടി.എസ്.അനുൽകുമാർ ആണ് വിധി പ്രസ്‌താവിച്ചത്. പ്രതിയ്ക്കുവേണ്ടി അഭിഭാഷകരായ അഡ്വ.എ.നൗഷാദ്, അഡ്വ.ആനയടി സുധികുമാർ, അഡ്വ.എസ്.എ.ഷാജഹാൻ എന്നിവർ കോടതിയിൽ ഹാജരായി. 2009ൽ കിഴ ക്കേല്ലക്കല്ലട വില്ലേജിൽ തെക്കേമുറിയിൽ കുറ്റിവിളവീട്ടിൽ വത്സലാകുമാരി കിഴക്കേക്കല്ലട പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയ്‌ക്കെതിരെ കേസ് ചാർജ്ജ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL