SignIn
Kerala Kaumudi Online
Saturday, 24 October 2026 4.56 AM IST

ഡി. വിനയചന്ദ്രൻ അനുസ്മരണവും പുരസ്കാര സമർപ്പണവും

d
ഡി. വിനയചന്ദ്രൻ സാഹിത്യ പുരസ്കാരം പി കെ അനിൽകുമാറിന് സാഹിത്യ അക്കാഡമി അംഗം ഡോ. സി. ഉണ്ണിക്കൃഷ്ണൻ സമ്മാനിക്കുന്നു

കൊല്ലം: നവോദയ ഗ്രന്ഥശാല ഏർപ്പെടുത്തിയ ഡി. വിനയചന്ദ്രൻ സാഹിത്യ പുരസ്കാരം പി.കെ. അനിൽ കുമാറിന് സമ്മാനിച്ചു. അദ്ദേഹത്തിന്റെ ബെന്യാമിൻ: എഴുത്ത് ജീവിതം ദർശനം എന്ന പുസ്തകമാണ് പുരസ്കാരത്തിന് അർഹമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആർ. മണികണ്ഠൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം അഖിലേഷ് സ്വാഗതം പറഞ്ഞു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. ശശികുമാർ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ഡി. വിനയചന്ദ്രൻ അനുസ്മരണവും പുരസ്കാര വിതരണവും കേരള സാഹിത്യ അക്കാഡമി അംഗം ഡോ. സി. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. പ്രൊഫ. എസ്. ജയലക്ഷ്മി, കെ. സുധീർ, എം.കെ. വേണുഗോപാൽ, അലക്സ് ഉമ്മൻ, എം.കെ. മണിലാൽ, ആർ. സുഭാഷ്ചന്ദ്രൻ, ജോസ് തോമസ്, ജെ. ജയരാജ്, ആർ. രാജേഷ്, കെ. ബാലചന്ദ്രൻ, എസ് പ്രശാന്ത് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL