കൊല്ലം: പോത്തുകളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്തനിലയിൽ കണ്ടെത്തി. മരുത്തടി മൂലങ്കരയിൽ ഷിറാസിന്റെ ഫാമിലെ രണ്ടര വയസുള്ള രണ്ട് പോത്തുകളാണ് ചത്തത്. ഇന്നലെ രാവിലെ ഫാമിലെ ജീവനക്കാർ ആഹാരം നൽകാൻ എത്തിയപ്പോഴാണ് ചത്ത നിലയിൽ കണ്ടത്. കഴിഞ്ഞ 10ന് രാത്രി 8ന് ജീവനക്കാർ ആഹാരം നൽകി പോയതാണ്. ഫാമിന് ചുറ്റും സി.സി ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രി 12 ഓടെ വൈദ്യുതി ഓഫായി.
പതിന്നാല് പോത്തുകളാണ് ഫാമിലുള്ളത്. മറ്റ് പോത്തുകൾക്ക് കുഴപ്പമില്ല. ആറ് മാസം മുമ്പാണ് ഷിറാസ് ചത്ത പോത്തുകളെ ഒരു ലക്ഷം രൂപ നൽകി വാങ്ങിയത്. പോത്തുകളുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്താനായിട്ടില്ല. ജില്ലാ വെറ്ററിനറി ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെത്തി ആന്തരികസ്രവം പരിശോധനയ്ക്ക് കോട്ടയത്തെ ലാബിലേക്ക് അയച്ചു. റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. ഷിറാസ് ശക്തികുളങ്ങര പൊലീസിൽ പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |