കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പണ്ടാരത്തുരുത്ത് ഗവ.എൽ.പി സ്കൂളിൽ വച്ച് മഹാകവി ഒ.എൻ.വി കുറുപ്പിന്റെ സ്മരണ ദിനം ആചരിച്ചു. സ്കൂൾ പ്രഥമ അദ്ധ്യാപിക ജെസി അദ്ധ്യക്ഷയായി. ഗ്രന്ഥശാല പ്രസിഡന്റും താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ പി. ദീപു ഒ. എൻ. വി അനുസ്മരണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി നേഹ ഒ. എൻ. വിയുടെ ഛായാചിത്രം സ്കൂളിന് കൈമാറി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2024ൽ പുറത്തിറക്കിയ പുസ്തകങ്ങളുടെ ഓരോ കോപ്പി വീതം സ്കൂൾ ലൈബ്രറിക്ക് പ്രബോധിനി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സ്മിത കൈമാറി. സ്കൂൾ ലൈബ്രറിക്കായി പ്രബോധിനി ഗ്രന്ഥശാല ഒരു വർഷത്തേക്ക് സംഭാവന ചെയ്ത ഗ്രന്ഥലോകം മാഗസിന്റെ ആദ്യ പതിപ്പ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഉണ്ണിക്കുട്ടൻ സ്കൂളിന് നൽകി. . ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ഹരി മോൻ അദ്ധ്യാപകരായ അഞ്ചിഷ്, സൂരജ് തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി നേഹ വിനീത് സ്വാഗതവും പറഞ്ഞു.ലൈബ്രേറിയൻ ശിവാ ചന്ദ്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |