കുണ്ടറ: റോട്ടറി ക്ലബ് ഒഫ് കൊല്ലം മെട്രോയും ഓൾ കേരള ടെയിലറിംഗ് അസോസിയേഷനും ചേർന്ന് സൗജന്യ വസ്ത്ര നിർമ്മാണ പരിശീല ക്ലാസ് ആരംഭിച്ചു. കുണ്ടറ എ.കെ.ടി എ ടെയ്‌ലറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം റോട്ടറി ഡസ്ട്രിക്റ്റ് 3211 ഡസ്ട്രിക്ട് പ്രോജക്ട് ചെയർപേഴ്സൺ ഡോ.മീര ജോൺ ഉദ്ഘാടനം ചെയ്തു.റോട്ടറി ക്ലബ് ഓഫ് കൊല്ലം മെട്രോ പ്രസിഡന്റ് അലക്സ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുത്ത 60 പേർക്കാണ് പരിശീലനം നൽകുന്നത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജോലിയും കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന 2 പേർക്ക് തയ്യൽ മെഷീനും നൽകും. കേരള തയ്യൽ തൊഴിലാളി അസോസിയേഷൻ സംസ്ഥാന ചെയർമാൻ എൻ.സി. ബാബു, റോട്ടറി ക്ലബ് പ്രസിഡന്റ് അലക്സ് വർഗ്ഗീസ്, അസിസ്റ്റന്റ് ഗവർണർ വിപിൻ കുമാർ, ട്രഷർ അമീൻ ഷെരീഫ്, പ്രോജക്ട് കോഓർഡിനേറ്റർ അനൂപ് ജോൺ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |