SignIn
Kerala Kaumudi Online
Saturday, 24 October 2026 5.56 AM IST

എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

photo
കുലശേഖരപുരം 18-ാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുലശേഖരപുരം ഗ്രാമപഞ്ചായത്ത് കൊച്ചുമാംമൂട് 18-ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ യോഗം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻപിള്ള അദ്ധ്യക്ഷനായി. പി .ഉണ്ണി സ്വാഗതം പറഞ്ഞു. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. ബി .സത്യദേവൻ, എസ്. എൽ. സജികുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി കൃഷ്ണകുമാർ, പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, വൈസ് പ്രസിഡന്റ് എ.നാസർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വസന്താ രമേശ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അനിരുദ്ധൻ, ആർ.ശരവണൻ, സ്ഥാനാർത്ഥി പി.സുരജാ ശിശുപാലൻ എന്നിവർ സംസാരിച്ചു. ഗോപൻ നന്ദി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി : രവീന്ദ്രൻ പിള്ള (പ്രസിഡന്റ്) , പി .ഉണ്ണി (സെക്രട്ടറി) എന്നിവരെ തിര‌ഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL