എഴുകോൺ : പോച്ചം കോണം ശ്രീ ശ്രീ അക്കാഡമിയുടെ ഹയർസെക്കൻഡറി ബ്ലോക്കിന്റെ ശിലാസ്ഥാപന കർമ്മം കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. സ്കൂൾ ചെയർമാൻ വി.ആർ.ബാബുരാജ് അദ്ധ്യക്ഷനായി. കർമ്മയോഗ ദേശീയ കോർഡിനേറ്റർ ജയചന്ദ്ര മേനോൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഡയറക്ടർ സരസ്വതി, എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം, വാർഡ് മെമ്പർ രതീഷ് കിളിത്തട്ടിൽ, ആർട്ട് ഒഫ് ലിവിംഗ് സംസ്ഥാന ട്രഷറർ ജി. പത്മാകരൻ, മാനേജിംഗ് കമ്മിറ്റി മെമ്പർമാരായ തിലകൻ, ഡോ.ജനാർദ്ദനൻ കുമ്പളത്ത്, കെ. എസ്. അനിൽ, ആർട്ട് ഒഫ് ലിവിംഗ് ജില്ലാ പ്രസിഡന്റ് മയ്യനാട് പ്രദീപ്, സെക്രട്ടറി പള്ളിമൺ പ്രദീപ്, മുൻ ജില്ലാ പ്രസിഡന്റ് ഏനാത്ത് രാജീവ്, സ്കൂൾ പ്രിൻസിപ്പൽ അമ്പിളി, പി.ടി.എ പ്രസിഡന്റ് ഇന്ദുലാൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |