കരുനാഗപ്പള്ളി : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം സബർമതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ദിശ ടെലി കൗൺസിലിംഗ് പരിപാടി ആരംഭിച്ചു. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷക്ക് മുന്നോടിയായി കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ടെലി കൗൺസിലിംഗ് ആരംഭിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സബർമതി ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. കൗൺസിലർ സ്മിജിൻ ദത്ത് മുഖ്യപ്രഭാഷണം നടത്തി.ഗ്രന്ഥശാലാ സെക്രട്ടറി വി.ആർ. ഹരികൃഷ്ണൻ,ഗ്രന്ഥശാലാ കമ്മിറ്റി അംഗങ്ങളായ വി.കെ.രാജേന്ദ്രൻ,ബിന്ദു. എൽ,ശബരീനാഥ്. എച്ച്,രാജേഷ്.എ പുലരി,സവിത.വി,മനു മോഹൻ, ഗോപൻ ചക്കാലയിൽ, മഹേഷ് കൃഷ്ണ എന്നിവർ സംസാരിച്ചു. 9526173140 എന്ന നമ്പറിൽ കൗൺസിലറുടെ സേവനം ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |