SignIn
Kerala Kaumudi Online
Saturday, 24 October 2026 5.56 AM IST

യുവ അഭിഭാഷക പഠന ക്യാമ്പ്

t
ഓൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തങ്കശ്ശേരിയിലെ ഡിഫോർട്ട് റിസോർട്ടിൽ യുവ അഭിഭാഷകർക്കായി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് അഡ്വക്കേറ്റ് ജനറൽ ഒഫ് കേരള കെ.ഗോപാലകൃഷ്ണ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു


കൊല്ലം: ഓൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തങ്കശ്ശേരിയിലെ ഡിഫോർട്ട് റിസോർട്ടിൽ യുവ അഭിഭാഷകർക്കായി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് അഡ്വക്കേറ്റ് ജനറൽ ഒഫ് കേരള കെ.ഗോപാലകൃഷ്ണ കുറുപ്പ് ഉദ്ഘാടനം ചെയ്തു. നവ മാദ്ധ്യമങ്ങളുടെ ദുസ്വാധീനത്തിലും മയക്കു മരുന്ന് ഉപയോഗത്തിലും പെട്ട് സംസ്ഥാനത്തെ യുവാക്കൾക്കിടയിൽ പെരുകുന്ന ക്രിമിനൽ വാസനകളും അതിനെ പ്രതിരോധിക്കാൻ സർക്കാർ കൈക്കൊള്ളുന്ന നടപടികളും കുറ്റകൃത്യത്തിൽപ്പെടുന്നവർക്കും ഇരകൾക്കുമുള്ള പരിരക്ഷകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
കോളിളക്കം സൃഷ്‌ടിച്ച പല ക്രിമിനൽ കേസുകളും കൈകാര്യം ചെയ്ത അഭിഭാഷകൻ ജി.മോഹൻ രാജ് ക്ലാസുകൾ നയിച്ചു. യൂണിയൻ യുവജന വിഭാഗം ജില്ലാ കൺവീനർ എസ്.ആർ. രാഹുൽ അദ്ധ്യക്ഷത വഹിച്ചു. AILU ജില്ലാ സെക്രട്ടറി പി.കെ.ഷിബു യൂണിയൻ പ്രസിഡന്റ്‌ ഓച്ചിറ അനിൽ കുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL