പുനലൂർ: സി.പി.എം സംസ്ഥാന സമ്മേളന നഗറിലേക്കുള്ള ദീപശിഖാ ജാഥ ആര്യങ്കാവ് പഞ്ചായത്തിലെ തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന അമ്പനാട്ട് മുക്ക് സ്വാമിയുടെ ബലികുടീരത്തിൽ നിന്ന് ഇന്നലെ രാവിലെ 10ന് പ്രയാണം ആരംഭിച്ചു.സംസ്ഥാന കമ്മിറ്റിയംഗം കെ.രാജഗോപാലിൽ നിന്ന് പുനലൂർ ഏരിയ സെക്രട്ടറി അഡ്വ.പി.സജി ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് നൂററുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നെടുംമ്പാറ,കഴുതുരുട്ട. തെന്മല, ഇടമൺ,കലയനാട്, പുനലൂർ, ഇളമ്പൽ , കുന്നിക്കോട്, തുടങ്ങിയ നിരവധികേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം കൊട്ടാരക്കരയിൽ ജാഥ സമാപിച്ചു. സി.പി.എം നേതാക്കളായ ജോർജ്ജ് മാത്യൂ, എസ്.ബിജു, വി.എസ്.മണി, എആർ.കുഞ്ഞുമോൻ, എസ്.രാജേന്ദ്രൻ നായർ,ഡോ.കെ.ഷാജി, തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |