SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 AM IST

'ആരോഗ്യം ആനന്ദം' പദ്ധതി: കാൻസർ സ്ക്രീനിംഗിന് മികച്ച പ്രതികരണം

cancer

കൊല്ലം: 'ആരോഗ്യം ആനന്ദം' ക്യാൻസർ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തുന്ന കാൻസർ പരിശോധനയിൽ ജില്ലയിൽ മികച്ച പ്രതികരണം. ചുരുങ്ങിയ ദിവസത്തിനുള്ളിൽ 50000 ത്തിലധികം സ്ത്രീകളാണ് സ്ക്രീനിംഗിന് വിധേയരായത്.

സമൂഹത്തിലെ അസംഘടിത മേഖലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 30നും 65 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് ആദ്യഘട്ടത്തിൽ ബോധവത്കരണത്തിനും പരിശോധനയ്ക്കും വിധേയരാക്കുന്നത്. സ്ത്രീകളിലെ കാൻസർ, പ്രത്യേകിച്ച് സ്തനാർബുദം, ഗർഭാശയ ഗളാർബുദം എന്നിവ സംബന്ധിച്ച് സമൂഹത്തിൽ അവബോധം വർദ്ധിപ്പിക്കുക, വിവിധതരം കാൻസർ സംബന്ധമായ മിഥ്യാധാരണകൾ, ഭീതി എന്നിവ അകറ്റുക, കാൻസർ ബാധിതരോട് സമൂഹത്തിനുള്ള മാനോഭാവത്തിൽ മാറ്റം സൃഷ്ടിക്കുക, സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കുക, അർബുദത്തെ നേരത്തെ കണ്ടെത്തി ചികിത്സ നൽകുക, അതുവഴി മരണനിരക്ക് കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
സ്ക്രീനിംഗിൽ രോഗസാദ്ധ്യത കണ്ടെത്തുന്നവരെ വിവിധ ഘട്ടങ്ങളിലെ ഉപരിതല പരിശോധനകൾക്ക് വിധേയരാക്കും. ബി.പി.എൽ വിഭാഗത്തിന് ചികിത്സ സൗജന്യമാണ്. എ.പി.എൽ വിഭാഗത്തിലുള്ളവർക്കും മിതമായ നിരക്കിൽ സർക്കാർ അല്ലെങ്കിൽ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ പരിശോധന സൗകര്യം ലഭ്യമാണ്.

പരിശോധനയിൽ ജില്ല ഒന്നാം സ്ഥാനത്ത്

 സ്ക്രീനിംഗിന് വിധേയരായവരിൽ ജില്ല ഒന്നാം സ്ഥാനത്ത്

 തൊഴിലിടങ്ങളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തി ബോധവത്കരണം

 രോഗസാദ്ധ്യതയുള്ളവരെ മെഡിക്കൽ ഓഫീസറുടെ സ്ക്രീനിംഗിന് വിധേയമാക്കും

 മാമോഗ്രാം, പാപ്‌സ്മിയർ ടെസ്റ്റിന് സൗകര്യം ഒരുക്കും

 ബയോപ്സി, സ്കാനിംഗ് തുടങ്ങി തുടർചികിത്സയും ഉറപ്പാക്കും

 ഫെബ്രുവരി നാലിന് ആരംഭിച്ച ക്യാമ്പയിൻ മാർച്ച് എട്ട് വരെ

ഇതുവരെ

പരിശോധനയ്ക്ക് വിധേയരായ സ്ത്രീകൾ: 50000

സ്താനാർബുദ സംശമുള്ളവ‌ർ: 12993

സെർവിക്കൽ ക്യാൻസർ സാദ്ധ്യത: 3981

പി.എച്ച്.സി മുതൽ ജില്ലയിലെ ജനറൽ, താലൂക്ക് ആശുപത്രികൾ തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങളിലാണ് കാൻസർ സ്ക്രീനിംഗ് നടക്കുന്നത്.

ആരോഗ്യവകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL