SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 AM IST

ആരാധനാലയങ്ങളിൽ എല്ലാ മതഗ്രന്ഥങ്ങളും മനനം ചെയ്യണം: സ്വാമി സച്ചിദാനന്ദ

k

ചാത്തന്നൂർ: സർവമതസാരവും ഒന്നാണെന്ന ശ്രീനാരയണ ദർശനത്തിന്റെ ഭാഗമായി 1924 ശിവരാത്രി നാളിൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരത്തിലെ ആദ്യ സർവമത സമ്മേളനത്തിന്റെ തുടർച്ചയായി ഗുരുദേവൻ ശിവഗിരിയിൽ സ്ഥാപിച്ച സർവമത പാഠശാലയിൽ ഉപനിഷത്തുകളും ഹൈന്ദവഗ്രന്ഥങ്ങളും പഠിപ്പിക്കുന്നതോടൊപ്പം ബൈബിളും ഖുറാനും മനനം ചെയ്യുമായിരുന്നുവെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.

ശിവഗിരിയിൽ എല്ലാ മതങ്ങളും ഇപ്പോഴും തുല്യ പ്രാധാന്യത്തോടെ സർവമത പ്രാർത്ഥന നടത്തുന്നു. എല്ലാ ദേവാലയങ്ങളും ഈ പാത പിന്തുടർന്നാൽ മതവിദ്വേഷം അകറ്റി മാനവികതയുടെ സന്ദേശം ഉയർത്താൻ കഴിയും. പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ സർവമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി അതിരൂപതയിലെ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തി. പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവി അനുഗ്രഹ പ്രഭാഷണവും നടത്തി. കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രയോഗം ട്രസ്റ്റ് സെക്രട്ടറി എസ്. പ്രകാശൻ അദ്ധ്യക്ഷനായി. ഉത്സവ സംഘാടക സമിതി കൺവീനർ ജയചന്ദ്രൻ, അഡ്വ. പാരിപ്പള്ളി അനീഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL