ക്ലാപ്പന: സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ആശാ പ്രവർത്തകരുടെ അവകാശ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ക്ലാപ്പന ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ പട്ടശ്ശേരി മുക്കിൽ നിന്ന് ആലുംപീഡിയയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഐ.എൻ .ടി .സിയുടെ സംസ്ഥാന സെക്രട്ടറി ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ക്ലാപ്പന കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ക്ലാപ്പന ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ.ബിനു അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി റീജണൽ വൈസ് പ്രസിഡന്റ് എം.പി. സുരേഷ് ബാബു, റീജണൽ സെക്രട്ടറി ദിലീപ് , മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് യതീഷ് , പഞ്ചായത്ത് മെമ്പർ നകുലൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റഹീദാ ആലപ്പാട്, ഐ.എൻ.ജി.യു.സി മണ്ഡലം പ്രസിഡന്റ് സുനിൽ കൈലാസം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുബിൻ ഷാ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |