കൊല്ലം: തഴുത്തല ഉമയനല്ലൂർ വയലിൽ പുത്തൻ വീട്ടിൽ ഫൈസലിനെ (20) എം.ഡി.എം.എയുമായി ഇരവിപുരം പൊലീ
സ് പിടികൂടി. ഇന്നലെ പുലർച്ചെ ഇരവിപുരം വില്ലേജിൽ കാരിത്താസ് ഗാർഡൻ എന്ന സ്ഥലത്ത് റോഡ് സൈഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പരിശോധിച്ചപ്പോഴാണ് വിൽപ്പനയ്ക്കായി കവറിൽ സൂക്ഷിച്ചിരുന്ന 3.24 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ഇരവിപുരം താന്നി ഭാഗങ്ങളിലുളള സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാനായി എത്തിച്ചതാണിത്. കൊല്ലം സിറ്റി ഡാൻസാഫ് ടീം അംഗങ്ങളും ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജയേഷ്, രാജ്‌മോഹൻ അജിത്ത് കുമാർ, സി.പി.ഒമാരായ അനീഷ്, സുമേഷ്, അജീഷ് ബാബു, അൽസൗഫീർ എന്നിവരും അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |