SignIn
Kerala Kaumudi Online
Thursday, 22 October 2026 11.25 PM IST

ഡയാലിസിസ് കേന്ദ്രത്തിന് വീൽചെയറുകൾ കൈമാറി​

thazhuthla-
തഴുത്തല നാഷണൽ പബ്ലിക് സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾ മയ്യനാട് തണൽ ഡയാലിസിസ് കേന്ദ്രത്തിലേക്ക് വീൽചെയറുകൾ കൈമാറുന്നു

കൊട്ടിയം: തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ മയ്യനാട്ട് ആരംഭിച്ച ഡയാലിസിസ്, പാലിയേറ്റീവ് കെയർ, ഫിസിയോതെറാപ്പി സെന്ററുകളിലേക്ക് വീൽചെയറുകൾ നൽകി തഴുത്തല നാഷണൽ പബ്ലിക് സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾ മാതൃകയായി.

ഹിന്ദുസ്ഥാൻ സ്‌കൗട്സ് ആൻഡ് ഗൈഡ്സ് ജില്ലാ കമ്മി​ഷണറും സ്കൂൾ ചെയർമാനുമായ ഡോ. കെ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. തണൽ മയ്യനാട് സെന്റർ ചെയർമാനും എറണാകുളം മുൻ കളക്ടറുമായ ഷെയ്ക്ക്പരീത് വീൽ ചെയറുകൾ ഏറ്റുവാങ്ങി.

തണൽ സെക്രട്ടറിമാരായ ഷരീഫ്, സിയാദ്, ദാറുൽ ഉലൂം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സൈഫുദ്ദീൻ, മയ്യനാട് തണൽ ജോയിന്റ് സെക്രട്ടറി ഷഹീർ, ഫൗണ്ടർ ഇസ്മായിൽ, ട്രഷറർ റഫീഖ്, സെയ്ഫ്, മണക്കാട് നജുമുദ്ദീൻ, നാഷണൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ നാസിം സെയ്ൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL