തൊടിയൂർ: കരുനാഗപ്പള്ളി നാടകശാല സംഘടിപ്പിച്ച മഹാകവി ചങ്ങമ്പുഴ സ്മാരക അഖില കേരള കവിതാ രചനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ സീനാ രവി വള്ളികുന്നം, രഞ്ജിത.വി.കെ.ബേപ്പൂർ എന്നിവർക്ക് നടകശാലയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. നാടകകൃത്ത് അഡ്വ.എസ്.മണിലാൽ, എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുയ കെ.ജി.രവി എന്നിവരാണ് പുരസ്കാരം കൈമാറിയത്. മൂന്നാം സ്ഥാനം നേടിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മധു ആദിനാട് അദ്ധ്യക്ഷനായി. നാടകശാലാ ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു.രവികുമാർ ചേരിയിൽ,ജയചന്ദ്രൻ തൊടിയൂർ, പ്രൊഫ.അരുൺ കോളശ്ശേരിൽ, ഡോ.നീമാപത്മാകരൻ, സിന്ധു സുരേന്ദ്രൻ, സീനാ രവി, രഞ്ജിത ബേപ്പൂർ എന്നിവർ സംസാരിച്ചു.കരാക്കേ ഗാനാലാപനത്തിന് തോപ്പിൽ ലത്തീഫ് നേതൃത്വം നൽകി. പ്രതിമാസ ഭക്ഷ്യക്കിറ്റ് വിതരണം അബ്ബാ മോഹനൻ ഉദ്ഘാടനം ചെയ്തു. രത്നമ്മ ബ്രാഹ്മ മുഹൂർത്തം നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |