കൊല്ലം: പി.രാജേന്ദ്രനും കെ.വരദരാജനും സൂസൻകോടിയും സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായി മൂന്ന് ഒഴിവുണ്ടായിട്ടും ജില്ലയിൽ നിന്ന് എസ്.ജയമോഹനെ മാത്രമാണ് സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സൂസൻകോടി ഒഴിവാക്കപ്പെട്ടാൽ മറ്റേതെങ്കിലും വനിതാ നേതാക്കൾ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതിന് പുറമേ ജോർജ് മാത്യു, എക്സ്.ഏണസ്റ്റ്, എന്നിവരിൽ ആരെയെങ്കിലും ഉൾപ്പെടുത്തുമെന്നും പാർട്ടി പ്രവർത്തകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. നേരത്തെ ജില്ലയിൽ നിന്ന് 11 സംസ്ഥാന കമ്മിറ്റി അംഗങ്ങളുണ്ടായിരുന്നു. പുതിയ സംസ്ഥാന കമ്മിറ്റിയിൽ ഒൻപത് പേരേയുള്ളു.
കരുനാഗപ്പള്ളിയിൽ ഉടച്ചുവാർക്കൽ
ജില്ലയിൽ വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളിയിൽ പാർട്ടി കോൺഗ്രസിന് പിന്നാലെ ഉടച്ചുവാർക്കൽ തുടങ്ങും.
നിലവിൽ ലോക്കൽ കമ്മിറ്റികൾ മാത്രമാണ് കരുനാഗപ്പള്ളിയിലുള്ളത്. വിഭാഗീയത രൂക്ഷമായതോടെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത് ജില്ലാ കമ്മിറ്റി യോഗം ചേർന്ന് നേരത്തെ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഏരിയാസമ്മേളനവും ഉപേക്ഷിച്ചു. അതുകൊണ്ട് തന്നെ ജില്ലാ സമ്മേളനത്തിന് അവിടെ നിന്ന് പ്രതിനിധികളുമുണ്ടായിരുന്നില്ല. കരുനാഗപ്പള്ളിക്ക് പുറത്തുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളടങ്ങിയ അഡ്ഹോക്ക് കമ്മിറ്റിയാണ് കരുനാഗപ്പള്ളിയിലെ സംഘടനാ പ്രവർത്തനത്തിന് ഇപ്പോൾ നേതൃത്വം നൽകുന്നത്.
സൂസൻകോടിയെ ആശ്വസിപ്പിച്ച്
വൃന്ദ കാരാട്ട്
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട സൂസൻകോടിയെ സമ്മേളന ഹാളിന് പുറത്ത് പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് തോളിൽ തട്ടി ആശ്വസിപ്പിച്ചു. വിഷമമൊന്നും ഇല്ലെന്നും താൻ പാർട്ടിയിൽ തന്നെ ഉണ്ടല്ലോയെന്നുമായിരുന്നു വൃന്ദയുടെ കൈപിടിച്ച് സൂസൻകോടിയുടെ പ്രതികരണം.
സൂസൻ കോടിയ മാറ്റിനിറുത്തിയത് തന്നെയാണ്. കരുനാഗപ്പള്ളിയിലെ പ്രശ്നമാണ് കാരണം. അവിടെ നിന്ന് ഒരാളെയും ജില്ലാ കമ്മിറ്റിയിലും എടുത്തിരുന്നില്ല.
എം.വി.ഗോവിന്ദൻ
സംസ്ഥാന സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |