കൊല്ലം: പാർട്ടി സെക്രട്ടേറിയറ്റിനുള്ളിലും പുറത്തും കഴിവുള്ളവരുണ്ട്, എല്ലാവരെയും ഉൾക്കൊള്ളാനാകില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. ഇന്നലെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിന്ന് എ.കെ.ബാലനെ പ്രായപരിധി കണക്കാക്കി ഒഴിവാക്കിയിരുന്നു. വിദ്യാർത്ഥികളെ സംഘടിപ്പിച്ചാണ് താൻ പൊതുപ്രവർത്തന രംഗത്ത് വന്നതെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും അഖിലേന്ത്യാ ജോ.സെക്രട്ടറിയുമായി. എസ്.എഫ്.ഐയിൽ നിന്നുകൊണ്ടുതന്നെ ലോക് സഭാ മെമ്പറായി, പിന്നെ സി.ഐ.ടി.യു രംഗത്ത് സജീവമായി. മന്ത്രിയായി. പാർട്ടിയാണ് എല്ലാ അവസരങ്ങളും നൽകിയത്. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിയുന്നതോടെ എവിടെ പ്രവർത്തിക്കണമെന്ന് പാർട്ടി തീരുമാനിക്കട്ടെ. സ്ഥാനമാനങ്ങൾ ഉള്ളപ്പോൾ മാത്രമല്ലല്ലോ പൊതുപ്രവർത്തനം നടത്താൻ കഴിയുന്നതെന്നും എ.കെ.ബാലൻ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |