കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനിയിൽ "കേരളമാണ് മാതൃക - ഒരുമിച്ച് നാളെയിലേക്ക്"എന്ന പേരിൽ സംഘടിപ്പിച്ച ചരിത്രപ്രദർശനത്തിന്റെ പുസ്തകരൂപം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
പ്രദർശനത്തിന്റെ പ്രധാന സവിശേഷത കൊല്ലം ചരിത്രത്തിന്റെ അനാവരണമായിരുന്നു. ഫെബ്രുവരി 27 മുതൽ 11 നാൾ ആയിരങ്ങൾ കയറി കണ്ടുപോയ ആ ദൃശ്യ സാക്ഷാത്കാരമാണ് ഇപ്പോൾ പുസ്തക രൂപത്തിലാക്കിയത്. പ്രദർശനത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ മാത്രം ഉൾക്കൊള്ളുന്നതാണ് സുവനീർ.
ഔദ്യോഗിക രേഖകൾ പ്രകാരം ജില്ല സഹസ്രാബ്ദം നീണ്ടുനിൽക്കുന്ന കൊല്ലത്തിന്റെറെ ചരിത്രം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്താനുള്ള സാഹസികതയാണ് ഏറ്റെടുത്തതെന്ന് എക്‌സിബിഷൻ കമ്മിറ്റി കൺവീനറും സുവനീർ ചീഫ് എഡിറ്ററുമായ എസ്.എൽ.സജികുമാർ പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ സമരത്തിന് ഊർജ്ജം പകരാൻ പ്രാദേശിക ചരിത്രത്തിന് സുപ്രധാന രാഷ്ട്രീയ ദൗത്യം നിർവഹിക്കാനുണ്ടെന്നുള്ള തിരിച്ചറിവിൽ നിന്നാണ് അതിനുള്ള പ്രചോദനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |