SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

സൗഹൃദ വേദി വനിതാദിന കൂട്ടായ്മ

vanitha
ലോക വനിതാ ദിനത്തോടനുബന്ധിച്ച് സൗഹൃദ വേദി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന കൂട്ടായ്മ ഫാ.ബിനു തോമസ് ഉദ്ഘാടനം ചെയ്തപ്പോൾ

കൊല്ലം: വനിതാ ശാക്തീകരണത്തിലൂടെ മാത്രമേ രാജ്യത്തിന് പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂവെന്നും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും വർദ്ധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രതികരിക്കാൻ വനിതകളും പെൺകുട്ടികളും മുന്നോട്ടുവരണമെന്നും ഫാ.ബിനു തോമസ് പറഞ്ഞു. കേരള സൗഹൃദ വേദി കൊല്ലം അഭയ കേന്ദ്രത്തിൽ സംഘടിപ്പിച്ച വനിതാദിനത്തോടനുബന്ധിച്ചുള്ള വനിതാ സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള സൗഹൃദവേദി സംസ്ഥാന ജനറൽ സെക്രട്ടറി സാബു അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്. പ്രദീപ് കുമാർ വനിതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോ- ഓർഡിനേറ്റർ ജേക്കബ് മുണ്ടപ്പുളം, കെ. കരുണാകരൻ സ്റ്റഡി സെന്റർ ചെയർമാൻ ബി. ശങ്കരനാരായണപിള്ള, ജെ. അലക്സാണ്ടർ സ്റ്റഡീസ് സെന്റർ രക്ഷാധികാരി സിനു പി.ജോൺസൺ, രാജീവ് ഗാന്ധി സാംസ്കാരിക സമിതി പ്രസിഡന്റ് സജീവ് പരിശവിള, അഭയ കേന്ദ്രം ഡയറക്ടർ ബെനഡിക്ട സഫർ നോസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL