കൊല്ലം:കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിന്റെ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മദ്യം, മയക്കുമരുന്ന് വിപത്തുകൾക്കെതിരെ കുട്ടികളെ ബോധവത്കരിക്കാൻ ഏകദിന ബാലസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലിഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് രാജു ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ എ. സുനിൽകുമാർ, മെമ്പർമാരായ വിജയമ്മ, മായാദേവി, ഉമാദേവിയമ്മ, ആർ.ജി. രതീഷ്, കുടുംബശ്രീ ചെയർപേഴ്സൺ രശ്മി, അംബിക രാധാകൃഷ്ണൻ, സന്ധ്യ പഞ്ചായത്ത് അസി. സെക്രട്ടറി ഇ.എം. ഷിബു എന്നിവർ സംസാരിച്ചു. ലഹരി എന്ന വിപത്ത് വിഷയത്തിൽ പൊൻകുന്നം ജയിൽ സൂപ്രണ്ട് സി.ഷാജിയും മലിന്യ മുക്ത കേരളം വിഷയത്തിൽ കില ആർ.പി രവീന്ദ്രൻ നായരും ക്ലാസ് എടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |