SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

അഖില കേരള ധീവരസഭ കൊല്ലം ജില്ലാ സമ്മേളനം

photo
അഖില കേരള ധീവരസഭ കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: അഖില കേരള ധീവരസഭ കൊല്ലം ജില്ലാ സമ്മേളനം ആലപ്പാട് റോട്ടറി ഹാളിൽ വെച്ച് ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി വർഗ്ഗത്തെ പട്ടിക ജാതിയിലോ, പട്ടികവർഗ്ഗത്തിലോ ഉൾപ്പെടുത്താൻ മണ്ഡൽക്കമ്മിഷൻ നൽകിയ റിപ്പോർട്ട് ഉടൻ നടപ്പിലാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുള്ളിക്കൽ രാജു അദ്ധ്യക്ഷനായി. ധീവര വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണോദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് മുഖ്യ പ്രഭാഷണം നടത്തി. പൂന്തുറ ശ്രീകുമാർ , ജെ.വിശ്വംഭരൻ, പ്രസീതകുമാരി, ഡി.ചിദംബരൻ, എം.വത്സലൻ, കാവിൽ ബേബി, എൽ.ശോഭ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെർളി ശ്രീകുമാർ, കെ.ശരത്ചന്ദ്രൻ ,ആർ.ബാലചന്ദ്രൻ ,പി.വിഭു, അഡ്വ.ജീവൻ, കെ.നർമ്മദ, കെ.ശശികല എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി.പ്രിയകുമാർ സ്വാഗതവും ധീവരസഭ ജില്ല ട്രഷറ‌ർ ജോയി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL