കൊല്ലം: വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ കൊടുവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂർ ഇടവ താഹ മൻസിലിൽ മുഹമ്മദ് ഷാനാണ് (26) അറസ്റ്റിലായത്. വെളിച്ചിക്കാല സ്വദേശി താജുദ്ദീനെയാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. താജുദ്ദീന്റെ ഭാര്യയുമായി തൊഴിൽ സ്ഥലത്തുണ്ടായ തർക്കത്തെ തുടർന്ന് ശനിയാഴ്ച രാത്രി 10ഓടെ വെളിച്ചിക്കാലയിലുള്ള താജുദ്ദീന്റെ വീട്ടിൽ മാരകായുധവുമായി അതിക്രമിച്ച് കയറിയ പ്രതി താജുദ്ദീനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അയിരൂർ, പാരിപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളിൽ പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഷാൻ. ചാത്തന്നൂർ പൊലീസ് ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബിജുബാൽ, വിനു, രാജേഷ്, സി.പി.ഒമാരായ പ്രശാന്ത്, ആന്റണി തോബിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |