കൊല്ലം: കലാഗ്രാമം സംഘടിപ്പിക്കുന്ന ലോക നാടക ദിനാഘോഷവും അച്ചാണിരവി സ്മാരക അമേച്വർ നാടക മത്സരവും 27 ന് വൈകിട്ട് 3 മുതൽ സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. 3 ന് ജനനി പഠന കേന്ദ്രത്തിന്റെ കാട്ടുമാക്കാച്ചിയും
ഞാനും, 4.30 ന് കൊല്ലം നിറവ് ക്രിയേഷൻസിന്റെ ദ ബ്ലാങ്കെറ്റ്, 6 ന് കോഴിക്കോടൻ കളിത്തട്ടിന്റെ
ബിഹൈൻഡ് ദ ഡോർ. 7.30ന് നടക്കുന്ന സമാപന സമ്മേളനം മേയർ ഹണി ബഞ്ചമിൻ ഉദ്ഘാടനം ചെയ്യും. പ്രതാപ ആർ.നായർ മുഖ്യാതിഥിയാകും. അഡ്വ. മണിലാൽ മുഖ്യപ്രഭാഷണം നടത്തും. പത്മാലയം ബാബു നാടക സന്ദേശം നൽകും. കലാഗ്രാമം പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കു. സെക്രട്ടറി ബാലചന്ദ്രൻ ജൂപ്പിറ്റർ സ്വാഗതവും ട്രഷറർ സി.ജ. അയ്യപ്പൻ നന്ദിയും പറയും.
മികച്ച ആദ്യ മൂന്നു നാടകങ്ങൾക്ക് അച്ചാണി രവിസ്മാരക അവാർഡ്, മികച്ച രചനയ്ക്ക് കേരളപുരം കലാം സ്മാരക അവാർഡ്, മികച്ച സംവിധാനത്തിന് ഒ. മാധവൻ സ്മാരക അവാർഡ്, മികച്ച നടന് കബീർദാസ് സ്മാരക അവാർഡ്, മികച്ച നടിക്ക് കൊച്ചിൻ അമ്മിണി സ്മാരക അവാർഡ് എന്നിവ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |