കരുനാഗപ്പള്ളി : ജോയിന്റ് കൗൺസിൽ കരുനാഗപ്പള്ളി മേഖല സമ്മേളനം കൗൺസിൽ വൈസ് ചെയർമാൻ എം.എസ്.സുഗൈദാകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എ. ഗുരുപ്രസാദ് പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.ബി .അനു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ കമ്മിറ്റി അംഗം സി. മനോജ്കുമാർ,സംസ്ഥാന കൗൺസിൽ അംഗം എ.ആർ അനീഷ്, ജില്ലാ ട്രഷറർ ആർ. സുഭാഷ്, ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ജെ.ജയകുമാരി ,ഷിജു,അർച്ചന,പ്രശാന്ത്,എസ്. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. എ.സാദത്ത് (പ്രസിഡന്റ്), റിയാസ്,രാജേഷ്കുമാർ,ഷിജു (വൈസ് പ്രസിഡന്റുമാർ ), എ.ഗുരുപ്രസാദ് (സെക്രട്ടറി ) ബി. സജീവ്,പ്രശാന്ത്, ഡി.ദേവകുമാർ, (ജോ.സെക്രട്ടറിമാർ) ,അർച്ചന (ട്രഷറർ) എന്നിവരെയും വനിതാ കമ്മിറ്റി പ്രസിഡന്റായി ഷഹ്ന. സെക്രട്ടറിയായി അനൂഷ എന്നിവരെയും തിരഞ്ഞെടുത്തു. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിനായി പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മിഷനെ നിയമിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |